എക്‌സ്‌പോ 2020 ദുബായിലെ സന്ദർശകരുടെ എണ്ണം 1.16 കോടി കടന്നതായി സംഘാടകർ അറിയിച്ചു.
എക്‌സ്‌പോ 2020 അവസാനിക്കുന്നതിന് മുമ്പ് 58 ദിവസം ശേഷിക്കുമ്പോൾ അല്ലെങ്കിൽ എട്ട് വാരാന്ത്യങ്ങൾ ബാക്കിനിൽക്കെ, ലോക മേള 2021 ഒക്ടോബർ 1-ന് ആരംഭിച്ചത് മുതൽ ജനുവരി 31 തിങ്കളാഴ്ച വരെ 11,608,240 സന്ദർശനങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അടുത്ത മാസം 31 വരെ എക്സ്പോയിൽ 2.5 കോടിയോളം സന്ദർശകരെത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ എ.ആർ. റഹ്മാൻ ഉൾപ്പെടെയുള്ളവരുടെ നിരവധി പരിപാടികളും മറ്റ് ആകർഷണങ്ങളും സന്ദർശകരുടെ കൂടുതൽ ഒഴുക്കിന് കാരണമായി.