Search
Close this search box.

വിദേശ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെത്തി.

After his visit abroad, Chief Minister Pinarayi Vijayan arrived in Kerala.

മൂന്നാഴ്ചത്തെ വിദേശ പര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് തിരിച്ചെത്തി. ചികിത്സയ്ക്കായി കഴിഞ്ഞ മാസം 15നാണ് പിണറായി അമേരിക്കയിലേക്കു പോയത്.

അമേരിക്കയിലെ ചികിത്സയ്ക്കു ശേഷം 29 ന് മുഖ്യമന്ത്രി യുഎഇയില്‍ എത്തിയിരുന്നു. അവിടെ വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം ഇന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്.

ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ തീരുമാനം നീളുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച നടത്താനിടയുണ്ട്. ഓര്‍ഡിനന്‍സിന്റെ ആവശ്യകത മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി വിശദീകരിച്ചാല്‍, ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. അതിനിടെ ഗവര്‍ണര്‍ നിയമവിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.

കൂടാതെ, സര്‍വീസിലിരുന്ന് പുസ്തകം എഴുതിയതില്‍ ശിവശങ്കറിനെതിരായ നടപടിയും മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വന്നേക്കും. അടുത്ത ദിവസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേരുന്ന മന്ത്രിസഭായോഗം നിയമസഭാ സമ്മേളനത്തിന്റെ തീയതിയും തീരുമാനിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts