കുറുമ്പാച്ചി മലയിൽ കുടുങ്ങി സൈന്യം രക്ഷപ്പെടുത്തിയ ബാബുവിനെതിരെ കേസെടുത്ത് വനംവകുപ്പ്. കേരളാ ഫോറസ്റ്റ് ആക്ട് (27) പ്രകാരം വനത്തിൽ അതിക്രമിച്ച് കയറിയതിനാണ് കേസ്. വാളയാർ റെയ്ഞ്ച് ഓഫീസറാണ് കേസെടുത്തത്. ബാബുവിനൊപ്പം മല കയറിയ വിദ്യാർത്ഥികൾക്കെതിരേയും കേസെടുത്തിട്ടുണ്ട്. മല കയറാൻ കൂടുതൽ ആളുകൾ എത്തുന്നതോടെയാണ് വനം വകുപ്പ് നടപടി സ്വീകരിച്ചത്.
ബാബുവിനെതിരെ കേസെടുക്കില്ലെന്ന് നേരത്തെ വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞിരുന്നു.എന്നാല്‍, ബാബുവിന്റെ സംഭവത്തിന് പിന്നില്‍ കഴിഞ്ഞ ദിവസവും മലയില്‍ ആളുകള്‍ കയറിയിരുന്നു. ഞായറാഴ്ച രാത്രി ചെറാട് കുര്‍മ്പാച്ചി മലയില്‍ കയറിയ ഒരാളെ വനം വകുപ്പ് അധികൃതര്‍ തിരികെ എത്തിക്കുകയും ചെയ്കു. രാധാകൃഷ്ണന്‍ എന്ന ആളെയാണ് താഴെ എത്തിച്ചത്. രാധാകൃഷ്ണനെ വാളയാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ എത്തിച്ചു. മല മുകളില്‍ വേറെയും ആളുകള്‍ ഉണ്ടെന്ന സംശയവും നാട്ടുകാര്‍ മുന്നോട്ട് വച്ചിരുന്നു.