അബുദാബിയിൽ 8500 വർഷം പഴക്കമുള്ള പുരാവസ്തു ശേഷിപ്പുകൾ കണ്ടെത്തി

അബുദാബിയിൽ 8500 വർഷം പഴക്കമുള്ള പുരാവസ്തു ശേഷിപ്പുകൾ കണ്ടെത്തി. അബുദാബി നഗരത്തിന് പടിഞ്ഞാറുള്ള ഗാഘ ദ്വീപിലാണ് രാജ്യത്തെ ഏറ്റവും പഴക്കമേറിയ പുരാവസ്തു ശിലാ ഘടനകൾ കണ്ടെത്തിയത്. അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പുരാതന കെട്ടിടങ്ങളുടെ അവശിഷ്ടമാണിതെന്ന് കരുതുന്നതായി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് (ഡിസിടി) പറഞ്ഞു.

നവീന ശിലായുഗം കാലഘട്ടത്തിൽ ദീർഘദൂര സമുദ്ര വ്യാപാരികൾ പ്രദേശത്തെ ഇടത്താവളം ആക്കിയതായി കരുതുന്നു. പൂർവികരുടെ കാലത്തെക്കുറിച്ച് കൂടുതലറിയാനും അമൂല്യ പൈതൃകം കണ്ടെത്തി സംരക്ഷിക്കാനും പ്രതിജ്ഞാബദ്ധമാണെന്നു ഡിസിടി അബുദാബി ചെയർമാൻ മുഹമ്മദ് അൽ മുബാറക് പറഞ്ഞു.

2019 ഏപ്രിലിൽ 8000 വർഷം പഴക്കമുള്ള ഗ്രാമത്തിന്റെ അവശിഷ്ടങ്ങൾ മിർഫ തീരത്തുള്ള മറാവ ദ്വീപിൽ കണ്ടെത്തിയിരുന്നു. 1992ൽ സർ ബനിയാസ് ദ്വീപിൽ ക്രൈസ്ത ദേവാലയ ശേഷിപ്പുകളും കണ്ടെത്തിയിരുന്നു. ഇവ സംരക്ഷിച്ച് 2019 മുതൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുകയും ചെയ്തു. അൽഐനിലെ ജബൽഹഫീതിൽ 3 ലക്ഷം വർഷം പഴക്കുള്ള കല്ലുപകരണങ്ങളും 3000 വർഷം പഴക്കമുള്ള ശവകുടീരങ്ങളും ആനകളുടെ കാൽപാടുകളും കണ്ടെത്തിയിരുന്നു.

 

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!