സ്പിന്നീസ് ദുബായ് 92 സൈക്കിൾ ചലഞ്ച് 2022 : ദുബായിലെ പല പ്രധാന റോഡുകളും ഇന്ന് രാത്രി 10 വരെ അടച്ചിട്ടേക്കും.

Spinnies Dubai 92 Cycle Challenge 2022: Many major roads in Dubai may be closed until 10pm tonight.

ദുബായിലെ പല പ്രധാന റോഡുകൾ ഇന്ന് രാത്രി 10 വരെ അടച്ചിട്ടേക്കും.

സ്പിന്നീസ് ദുബായ് 92 സൈക്കിൾ ചലഞ്ച് 2022-നായി ഇന്ന് ഫെബ്രുവരി 19 ശനിയാഴ്ച പല പ്രധാന റോഡുകളും അടച്ചിടും. രാവിലെ 6 മുതൽ രാത്രി 10 വരെയാണ് ചലഞ്ച് നടക്കുക. ആ സമയങ്ങളിൽ ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ട്വീറ്റിൽ വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു.

അൽ അസയേൽ റോഡ്, ഗാർൺ അൽ സബ്ഖ റോഡ്, ഹെസ്സ സ്ട്രീറ്റ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ്, അൽ ഖുദ്ര റോഡ് എന്നീ പ്രധാന റോഡുകളാണ് അടച്ചിടുക.

യാത്രക്കാർക്ക് മുകളിൽ പറഞ്ഞ റോഡുകൾക്ക് ബദലായി ഷെയ്ഖ് സായിദ് റോഡും അൽ ഖൈൽ റോഡും, അൽ യലായിസ് റോഡ്, ഉമ്മു സുഖീം റോഡ്, എമിറേറ്റ്സ് റോഡും ഷെയ്ഖ് സായിദ് റോഡും, അൽ ഐൻ-ദുബായ് റോഡ്, അൽ യലായിസ് റോഡ് എന്നീ റോഡുകൾ ഉപയോഗിക്കാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!