കാൻസർ രോഗികൾക്ക് സൗജന്യ രോഗ നിർണ്ണയവും അടിസ്ഥാന ചികിത്സയും ലഭ്യമാക്കുന്ന ഇശ്റൻസ് പദ്ധതിക്ക് ദുബായിയിൽ 2019 ജനുവരിയിൽ തുടക്കമാവും. കുറഞ്ഞ വേതനം ഉള്ള തൊഴിലാളികൾക്കാണ് ഈ പദ്ധതി ബാധകമാവുക. മൂന്ന് തരാം കാന്‍സറുകളുടെ നിർണ്ണയവും ചികിത്സയും ഇതിൽ ഉൾപ്പെടും.
തൊഴിൽ ഉടമകളിൽ നിന്നും കൂടി വിഹിതം ഉൾപ്പെടുത്തി കൊണ്ടുള്ള പദ്ധതിയാണ് ദുബായ് ഹെൽത്ത് അതോറിറ്റി ആവിഷ്കരിച്ചിരിക്കുന്നത്. ഒന്നര ലക്ഷം ദിർഹം വരെയുള്ള ചികിത്സയാണു ഇതുപ്രകാരം സൗജന്യമായി നിർവഹിക്കാൻ കഴിയുക.
ദുബായിയിൽ നിലവിൽ തന്നെ 99 ശതമാനത്തോളം ആളുകൾ ഇൻഷുറൻസ് സുരക്ഷയുള്ളവരാനാണ്. സാധാരണക്കാരന് താങ്ങാൻ കഴിയുന്നതും മികച്ചതുമായ ചികിത്സ ലഭ്യമാക്കുക എന്നതാണ് തങ്ങൾ ലക്ഷ്യം വെക്കുന്നതെന്നു DHA അറിയിച്ചു.