ഉക്രെയ്നിൽ നിന്ന് ഇന്ത്യക്കാരെ ഹംഗറി അടക്കമുള്ള 4 രാജ്യങ്ങൾ വഴി ഒഴിപ്പിക്കാൻ നീക്കം

Move to repatriate Indians stranded in Ukraine via Hungary

ഉക്രെയ്നിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ സഹായിക്കുന്നതിന്, ഹംഗറി, പോളണ്ട്, സ്ലോവാക് റിപ്പബ്ലിക്, റൊമാനിയ എന്നിവിടങ്ങളിലെ ഉക്രെയ്നുമായുള്ള കര അതിർത്തികളിലേക്ക് MEA ടീമുകളെ അയയ്ക്കുന്നതായി മന്ത്രാലയം അറിയിച്ചു.

റഷ്യൻ ആക്രമണത്തെ തുടർന്ന് വ്യോമമാർഗം അടച്ചതോടെ യുക്രെയ്നിലേക്കുള്ള പ്രത്യേക വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. യുക്രെയിനിന്റെ അയൽ രാജ്യങ്ങൾ വഴി യുക്രെയ്നിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് മുന്നോടിയായി ഹംഗറിയിലെ ഇന്ത്യൻ എംബസിയിൽ നിന്ന് പ്രത്യേക സംഘത്തെ യുക്രെയ്നിലേക്ക് അയക്കും.

യുക്രെയ്നിൽ നിന്ന് ഇന്ത്യക്കാരെ പുറത്തെത്തിക്കാൻ സഹായിക്കുന്നതിനും നടപടികൾ ഏകോപിപ്പിക്കുന്നതിനുമായി ഹംഗറിയിലെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള പ്രത്യേക സംഘത്തെ അതിർത്തി പോസ്റ്റായ സോഹാനിയിലേക്ക് അയച്ചിട്ടുണ്ട്. സാധ്യമായ എല്ലാ സഹായവും നൽകാൻ ഹംഗറി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നു, ” ഹംഗറിയിലെ ഇന്ത്യ എംബസി ട്വിറ്ററിൽ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!