യുഎഇ വേൾഡ് ടൂർ എക്‌സ്‌പോ 2020 ദുബായ് സ്റ്റേജിന് വഴിയൊരുക്കുന്നതിനായി, നാളെ, ഫെബ്രുവരി 25, ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4.30 നുള്ളിൽ വിവിധ സമയങ്ങളിൽ ചില റോഡുകൾ അടച്ചിടുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) മുന്നറിയിപ്പ് നൽകി.
ലക്ഷ്യസ്ഥാനത്ത് എളുപ്പത്തിൽ എത്തിച്ചേരാൻ ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും അതോറിറ്റി പറഞ്ഞു. ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ്, ദുബായ് പ്രൊഡക്ഷൻ സിറ്റിയിലേക്ക് പ്രവേശിക്കുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിന്റെ ഭാഗമായ അൽ യലായിസ്, ദുബായ് സ്‌പോർട്‌സ് സിറ്റിയിലേക്ക് ദിശയിൽ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്, ദുബായ് മോട്ടോർ സിറ്റിക്ക് കുറുകെയുള്ള ഹെസ്സ സ്ട്രീറ്റ് എന്നിവയാണ് അടച്ചിടൽ ബാധിക്കുന്ന സ്ട്രീറ്റുകളും റോഡുകളും.
അൽ വർഖ, മിർദിഫ്, റാഷിദിയ, റാസൽ ഖോർ റോഡ്, മൈദാൻ സ്ട്രീറ്റ്, സബീൽ, അൽ വാസൽ സ്ട്രീറ്റ് എന്നിവിടങ്ങളിലെ ചില സ്ട്രീറ്റുകളും അടച്ചിട്ടേക്കും. അടച്ചിടൽ ഏതൊക്കെ റോഡുകളെ ബാധിക്കുമെന്നും ഏതൊക്കെ സമയങ്ങളിൽ വാഹനമോടിക്കുന്നർ ബദൽ റോഡ് ഓപ്ഷനുകൾ സ്വീകരിക്കണം എന്ന് കാണിക്കുന്ന വീഡിയോയും ആർടിഎ ട്വീറ്റ് ചെയ്തിട്ടുണ്ട്.
Expected delays on the routes of UAE World Tour Expo 2020 Dubai Stage on Friday February 25, 2022, from 12 PM until 4:30 PM. Please use the alternative roads to easily reach your destination. #RTA pic.twitter.com/Rxhf16R0Yj
— RTA (@rta_dubai) February 23, 2022
സൈക്ലിംഗ് ഇവന്റ് എക്‌സ്‌പോ 2020 ദുബായ് സൈറ്റിൽ ആരംഭിച്ച് എക്‌സ്‌പോ സൈറ്റിൽ തന്നെ അവസാനിക്കുകയും ചെയ്യും.