യുക്രൈനില്‍ ആക്രമണം തുടരുന്ന റഷ്യന്‍ സേന ഒരു വാതക പൈപ്പ്‌ലൈന്‍ ബോംബിട്ട് തകര്‍ത്തു.
യുക്രൈന്‍ പ്രസിഡന്റിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവിലെ വാതക പൈപ്പ്‌ലൈനാണ് തകര്‍ത്തത്
ജെകെആർ ഇൻഫോം പ്ലാറ്റ്ഫോംമാണ് ഊ വിവരം അറിയിച്ചത്. ഖാർകിവ് റീജിയണൽ സിവിൽ-മിലിട്ടറി അഡ്മിനിസ്ട്രേഷൻ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം, സ്റ്റേറ്റ് സർവീസ് ഓഫ് സ്പെഷ്യൽ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ പ്രൊട്ടക്ഷൻ ഓഫ് യുക്രെെന്റെ ടെലിഗ്രാം ചാനൽ ഈ വിവരത്തിനെതിരേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് ഒരു ആണവസ്ഫോടനമല്ലെന്നും സ്ഫോടന സമാനമായ ദൃശ്യങ്ങൽ പുറത്തു വന്നു എന്നത് സത്യമാണെന്നും അവർ അറിയിച്ചു.