Search
Close this search box.

തോല്‍വിയില്‍ നിന്നും പഠിക്കുമെന്നും ജനവിധി അംഗീകരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നീങ്ങുന്നത്. ഉത്തരാഖണ്ഡിലും ഗോവയിലും അധികാരത്തില്‍ തിരിച്ചെത്താമെന്ന ആഗ്രഹം പാഴായി. കൂടാതെ അധികാരത്തിലുണ്ടായിരുന്ന പഞ്ചാബില്‍ പാര്‍ട്ടി ഏതാണ്ട് നാമവശേഷമാവുകയും ചെയ്തു.

തോല്‍വിയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രാഹുല്‍ഗാന്ധി. തോല്‍വിയില്‍ നിന്നും പഠിക്കുമെന്നും ജനവിധി അംഗീകരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രതികരണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts