Search
Close this search box.

ദുബായിൽ കച്ചവടക്കാരനെ കൊള്ളയടിച്ച് വായ് മൂടിക്കെട്ടി കൊലപ്പെടുത്തിയ കേസിൽ 2 പേർക്ക് 10 വർഷം തടവും നാടുകടത്തലും.

Dubai-based merchant dies after being robbed_ two sentenced to 10 years in jail

ദുബായിൽ കച്ചവടക്കാരനെ കൊള്ളയടിച്ച് മണിക്കൂറുകളോളം വായ് മൂടിക്കെട്ടി കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർക്ക് ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു.

ഇന്റർനാഷണൽ സിറ്റിയിലെ അപ്പാർട്ട്മെന്റിൽ മൊബൈൽ ഫോൺ കടയുടെ ഉടമയെയാണ് കൊള്ളയടിച്ച് മണിക്കൂറുകളോളം വായ് മൂടിക്കെട്ടി കൊലപ്പെടുത്തിയത്. വ്യാപാരിയെ കാണാതായതായി പരാതിപ്പെട്ടതിനെ തുടർന്ന് ദുബായ് പോലീസ് അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

158 സ്‌മാർട്ട്‌ഫോണുകളും 21,000 ദിർഹവും 1,000 ഡോളറും (ഏകദേശം 3,670 ദിർഹം) പണവും മോഷ്ടിച്ച ശേഷം കൈകളും കാലുകളും കെട്ടി വായിൽ ടേപ്പ് ഇട്ട് അപ്പാർട്ട്‌മെന്റ് വിടുകയായിരുന്നു. ശ്വാസം മുട്ടിയാണ് വ്യാപാരി മരിച്ചതെന്ന് മെഡിക്കൽ റിപ്പോർട്ട്.

യുഎഇയിൽ നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് പണത്തിനായി ഫോണുകൾ വിൽക്കാനും രണ്ടാം പ്രതി മോഷ്ടിച്ച വിലപിടിപ്പുള്ള വസ്തുക്കൾ ബന്ധുവിനും മറ്റൊരാൾക്കും കൈമാറിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

വ്യാപാരിയുടെ കോളുകൾക്ക് മറുപടി നൽകാത്തതിൽ വ്യാപാരിയുടെ സ്ഥാപനത്തിലെ ജീവനക്കാരൻ അൽ റഷ്ദിയ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് സിസിടിവി ക്യാമറകളിലൂടെ പ്രതികളെ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു.

ദുബൈ പബ്ലിക് പ്രോസിക്യൂഷൻ രണ്ട് പ്രധാന പ്രതികൾക്കെതിരെ ആസൂത്രിത കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട് . ഇരയുടെ മരണത്തിനിടയാക്കിയ മോഷണക്കുറ്റമാണ് ഇവർക്കെതിരെ കോടതി ചുമത്തിയത്. രണ്ട് പ്രധാന പ്രതികൾക്ക് 10 വർഷം തടവും പിന്നീട് നാടുകടത്തലും വിധിച്ചു. അതിനിടെ ബന്ധുവിന് അഞ്ച് വർഷം തടവും നാലാം പ്രതിക്ക് മൂന്ന് വർഷം തടവും വിധിച്ചു. ജയിൽ ശിക്ഷ അനുഭവിച്ച ശേഷം ഇരുവരെയും നാടുകടത്തും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts