യുഎഇയിൽ റമദാൻ മാസത്തിൽ സ്വകാര്യ മേഖലയ്ക്കുള്ള പ്രവൃത്തി സമയം പ്രഖ്യാപിച്ചു
റമദാൻ മാസത്തിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയത്തിൽ നിന്നും ദിവസേന 2 മണിക്കൂർ കുറയ്ക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം ഇന്ന് ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.
ഈ മാസം ആദ്യം യുഎഇയിലെ സർക്കാർ പൊതുമേഖലാ ജീവനക്കാർക്കുള്ള റമദാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ചിരുന്നു
റമദാനിൽ സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും ആയിരിക്കും. എല്ലാ വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ ആയിരിക്കും.
#MOHRE reduces working hours for private-sector employees during Ramadan by two hours daily. #UAE #Ramadan pic.twitter.com/UzuUG5HJjv
— وزارة الموارد البشرية والتوطين (@MOHRE_UAE) March 15, 2022