തെക്കന്‍ കേരളത്തില്‍ നാളെ ഞായറാഴ്ച റമദാന് ഒന്നായിരിക്കുമെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമാ പ്രസിഡന്റ് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവര്‍ പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ പുതുപ്പേട്ടയില്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
കേരള ഹിലാല്‍ കമ്മിറ്റിയും വിസ്ഡം ഹിലാല്‍ വിങ്ങും നാളെ റമദാന് ഒന്നായി നേരത്തേ പ്രഖ്യാപിച്ചിരുന്നു.