Search
Close this search box.

ഉഭയകക്ഷി വാണിജ്യ, വ്യാപാരനേട്ടങ്ങള്‍ : സമഗ്ര സാമ്പത്തിക സഹകരണത്തിന് ഇന്ത്യയും ഓസ്ട്രേലിയയും

പത്തുവര്‍ഷത്തെ ഉഭയകക്ഷി വാണിജ്യ, വ്യാപാരനേട്ടങ്ങള്‍ ലക്ഷ്യമിട്ട് സമഗ്ര സാമ്പത്തിക സഹകരണത്തിന് ഇന്ത്യയും ഓസ്ട്രേലിയയും. ഇന്ത്യയുടെ 96.4 ശതമാനം ഉത്പന്നങ്ങളുടെ കയറ്റുമതിക്കും ആസ്ട്രേലിയയുടെ 85 ശതമാനം ഇറക്കുമതിക്കും നികുതി ഒഴിവാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും ശനിയാഴ്ച നടത്തിയ വെര്‍ച്വല്‍ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഇതുസംബന്ധിച്ച ഉടമ്പടിയില്‍ ഒപ്പുവെച്ചത്.

തുണിത്തരങ്ങള്‍, തുകല്‍, ചില കാര്‍ഷികോത്പന്നങ്ങള്‍, മത്സ്യമേഖല, കായിക ഉത്പന്നങ്ങള്‍ തുടങ്ങി ഇന്ത്യയുടെ 6000 മേഖലകള്‍ക്ക് കരാര്‍ നേട്ടമാകുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും ലഭിക്കും. ആഭ്യന്തര ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ പ്രധാനമേഖലകളില്‍ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ഇന്ത്യ-ഓസ്ട്രേലിയ സാമ്പത്തിക സഹകരണവും വ്യാപാരവും സംബന്ധിച്ച കരാറില്‍ കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയലും ഓസ്ട്രേലിയന്‍ വാണിജ്യമന്ത്രി ദാന്‍ ടെഹാനുമാണ് ഒപ്പിട്ടത്. ഉഭയകക്ഷിബന്ധത്തില്‍ നിര്‍ണായകമാണ് ഈ കരാറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. പരസ്പരസൗഹൃദം കൂടുതല്‍ ശക്തമാക്കുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മോറിസണും പറഞ്ഞു. അടുത്ത നാല്, അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ 10 ലക്ഷം തൊഴിലവസരങ്ങളുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് മോറിസണ്‍ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!