Search
Close this search box.

നോമ്പ് തുറക്കാനെത്താൻ അമിതവേഗതയിൽ വാഹനമോടിച്ചു : യു എ ഇയിൽ റമദാന്റെ ആദ്യദിനത്തിൽ നിരവധിപേർക്ക് പിഴ

Many fined on first day of Ramadan in UAE for speeding to break Lent

യു എ ഇയിൽ റമദാനിന്റെ ആദ്യ ദിനത്തിൽ തന്നെ ഡ്രൈവിംഗ് നിയമലംഘനങ്ങളിൽ വർദ്ധനവ് രേഖപ്പെടുത്തി. അമിതവേഗതയും സുരക്ഷിത അകലം പാലിക്കാതെ വാഹനമോടിച്ചതുമായിട്ടുള്ള നിയമലംഘനങ്ങൾ രാജ്യത്തുടനീളം രേഖപ്പെടുത്തിയിട്ടുണ്ട്, അതിന്റെ ഫലമായി പലയിടങ്ങളിലും ഗതാഗതം സ്തംഭിക്കാൻ കാരണമായതായും പോലീസ് ഇന്ന് ഞായറാഴ്ച പറഞ്ഞു.

നിരവധി താമസക്കാർ അവരുടെ കുടുംബത്തോടൊപ്പം നോമ്പ് തുറക്കാൻ വീട്ടിലേക്ക് ഓടുമ്പോൾ, ഇഫ്താറിന് ഏകദേശം രണ്ട് മണിക്കൂർ മുമ്പ് ഫുജൈറ, റാസൽ ഖൈമ, മറ്റ് എമിറേറ്റുകൾ എന്നിവിടങ്ങളിലേക്ക് വാഹനമോടിക്കുന്നവരുടെ വലിയ നിര തന്നെ പോലീസ് റഡാറുകൾ കണ്ടെത്തി.

ഇന്നലെ ഉച്ചയ്ക്ക് 1 മണിക്ക് തന്നെ ദുബായിൽ നിന്ന് ഷാർജയിലേക്കുള്ള തടസ്സങ്ങൾ ഉണ്ടായി, ഉച്ചകഴിഞ്ഞ് 3 മണി മുതൽ വൈകുന്നേരം 7 മണി വരെ ഒന്നിലധികം കൂട്ടിയിടികക്കും ഉണ്ടായി. ഇത്തിഹാദ് റോഡ്, മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, അൽ വഹ്ദ പോലുള്ള ഷാർജയിലെ മറ്റ് പ്രധാന ഹൈവേകൾ എന്നിവിടങ്ങളിൽ നിരവധി ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തിഹാദ് റോഡിൽ ദെയ്‌റ സിറ്റി സെന്റർ മുതൽ ഷാർജയിലെ താവൂൺ ഇന്റർചേഞ്ച് വരെ കനത്ത തിരക്ക് അനുഭവപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts