യു എ ഇയിൽ ഇന്ന് 2022 ഏപ്രിൽ 5 ന് പുതിയ 244 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 441 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. കഴിഞ്ഞ 29 ദിവസത്തിനുള്ളിൽ യു എ ഇയിൽ കോവിഡ് മരണങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല.
244 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 892,714 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,302 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 441 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ മുക്തി നേടിയവരുടെ എണ്ണം 871,055 ആയി. നിലവിൽ യു എ ഇയിൽ 19,357 സജീവ കോവിഡ് കേസുകളാണുള്ളത്.