അബുദാബിയിൽ മരുമകളുമായുള്ള വാക്കുതർക്കത്തിനിടെ ഭിത്തിയിൽ തലയിടിച്ച് എറണാകുളം സ്വദേശിനി മരിച്ചു.

A native of Ernakulam died after hitting her head on a wall during an argument with her daughter-in-law in Abu Dhabi.

അബുദാബിയിൽ മരുമകളുമായുള്ള വാക്കുതർക്കത്തിനിടെ ഭിത്തിയിൽ തലയിടിച്ച് എറണാകുളം സ്വദേശിനി മരിച്ചു. എറണാകുളം ഏലൂർ പടിയത്ത് വീട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ റൂബി മുഹമ്മദ് (63) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. അബുദാബിയിൽ നിന്നും ദൂരെ യു എ ഇയുടെ ബോർഡറിനടുത്ത് ഗയാത്തിയിൽ അൽ അൻസാരി എക്‌സ്‌ചേഞ്ച് ജീവനക്കാരനായ സഞ്ജുവിന്റെ മാതാവാണ് മരണപ്പെട്ട റൂബി മുഹമ്മദ്.

നാട്ടിൽ നിന്നും ഫെബ്രുവരി 15ന് സഞ്ജു മാതാവിനെയും ഭാര്യയെയും ഗയാത്തിയിലെ ജോലിസ്ഥലത്തേക്ക് കൊണ്ടുവന്നിരുന്നു. രണ്ട് ദിവസമായി തന്റെ ഭാര്യ ഷജനയും , മാതാവും തമ്മിൽ അത്ര സുഖത്തിലായിരുന്നില്ല എന്നും ഇന്നലെ തിങ്കളാഴ്ച രാത്രി ഷജനയുമായി ഉണ്ടായ വാക്കുതർക്കത്തിനിടെ മാതാവിനെ ഷജന പിടിച്ചുതള്ളുകയും ഭിത്തിയിൽ തല ഇടിച്ചു വീഴുകയും പിന്നീട് മാതാവിന്റെ മരണം സ്ഥിരീകരിക്കുകയുമായിരിന്നുവെന്നാണ് വിവരം.

സഞ്ജുവിന്റെ ഭാര്യ ഷജന കോട്ടയം പൊൻകുന്നം സ്വദേശിനിയാണ്. ഓൺലൈനിലൂടെയാണ് ഇവരുടെ വിവാഹവും നടന്നത്. ഭാര്യ ഷജനയെ ഇവിടെ എത്തിയതിനു ശേഷമാണ് ആദ്യമായി കാണുന്നതെന്നും സഞ്ജു പറയുന്നു.

മാതാവിന്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ തിങ്കളാഴ്ച രാത്രി തന്നെ പോലീസ് വന്ന് ഷജനയെ കസ്റ്റഡിയിലെടുത്തു. ഇപ്പോൾ റൂബിയുടെ മൃതദേഹം ബദാസായിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് മകനായ സഞ്ജു പറഞ്ഞു.

റൂബിയുടെ മരണം സംബന്ധിച്ച് അബുദാബി പൊലീസിന്റെ അന്വേഷണം തുടരുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!