Search
Close this search box.

തിരുവനന്തപുരത്ത് യുവാവിന് നേരെ ബോംബേറ് : വലത് കാലിന് ഗുരുതരമായ പരിക്ക്

തിരുവനന്തപുരം : കഴക്കൂട്ടം മേനംകുളത്ത് യുവാവിന് നേരെ ബോംബേറ്. ആക്രമണത്തില്‍ യുവാവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. തുമ്പ പുതുവല്‍ പുരയിടത്തില്‍ പുതുരാജന്‍ ക്ലീറ്റസിന് (34) ആണ് പരിക്കേറ്റത്.

ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്. സിജു, സുനില്‍ എന്നീ സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കവെയാണ് ക്ലീറ്റസിന് നേരെ ആക്രമണമുണ്ടായത്.

ബോംബേറില്‍ വലതുകാല്‍ തകര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ക്ലീറ്റസിനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലഹരിമാഫിയാ സംഘമാണ് അക്രമം നടത്തിയതെന്ന് പോലീസ് പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!