യുഎഇയിൽ ഇന്ന് വെള്ളിയാഴ്ച 42 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി പ്രവചിച്ചു.
നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജിയുടെ അറിയിപ്പ് പ്രകാരം ഇന്ന് ചില ആന്തരിക പ്രദേശങ്ങളിൽ 42 ഡിഗ്രി സെൽഷ്യസ് വരെ താപനിലയെത്തും പകൽ സമയത്ത് ആകാശം ഭാഗികമായി മേഘാവൃതവുമായിരിക്കും. പകൽ സമയത്ത്, പ്രത്യേകിച്ച് കിഴക്കോട്ടും വടക്കോട്ടും പൊടികാറ്റ് വീശാനും സാധ്യതയുണ്ട്.