Search
Close this search box.

യുക്രൈനിലെ റഷ്യൻ അധിനിവേശം തുടരുന്നു ; യുഎൻ മനുഷ്യാവകാശ സമിതിയിൽ നിന്ന് റഷ്യയെ സസ്പെൻഡ് ചെയ്തു

Russian occupation of Ukraine continues_ Russia has been suspended from the UN Human Rights Council

യുഎൻ മനുഷ്യാവകാശ സമതിയിൽ നിന്ന് യുഎൻ ജനറൽ അസംബ്ലി റഷ്യയെ സസ്പെൻഡ് ചെയ്തു. യുക്രൈനിൽ റഷ്യ നടത്തുന്ന യുദ്ധത്തിന്റെയും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെയും പശ്ചാത്തലത്തിലാണ് നടപടി. യുക്രൈനിലെ ബുച്ചയിലെയും കീവ് ന​ഗരത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലെയും മനുഷ്യക്കുരുതിയുടെ തെളിവുകൾ പുറത്ത് വന്ന സാഹചര്യത്തിലാണ് യുഎന്നിന്റെ നടപടി.

യുഎസ് ആണ് റഷ്യയെ സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്. 93 അം​ഗങ്ങൾ റഷ്യയെ സസ്പെൻഡ് ചെയ്യുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 24 രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. ഇന്ത്യ ഉൾപ്പെടെ 58 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. യുക്രൈനിലെ പല ന​ഗരങ്ങളിലും റഷ്യ മിസൈൽ ആക്രമണം തുടരുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!