Search
Close this search box.

യു എ ഇയിൽ പുതിയതായി 224 കോവിഡ് കേസുകൾ മാത്രം, കോവിഡ് മരണമില്ല #April10

uae covid 19 updates

യു എ ഇയിൽ ഇന്ന് 2022 ഏപ്രിൽ 10 ന് പുതിയ 224 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 591 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി. 2022 മാർച്ച് 7 ന് ശേഷം ഇന്നുവരെ യു എ ഇയിൽ കോവിഡ് മരണങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല.

224 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 893,862 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,302 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 591 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 874,040 ആയി. നിലവിൽ യു എ ഇയിൽ 17,520 സജീവ കോവിഡ് കേസുകളാണുള്ളത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!