മലയാളിയുടെ GCC Vision ന്റെ ഉദ്ഘാടനം യു എ ഇ രാജകുടുംബാംഗങ്ങളുടെയും നയതന്ത്ര പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ നടന്നു.

The GCC Vision of Malayalees was inaugurated in the presence of members of the UAE Royal Family and Diplomatic Representatives.

യു എ ഇയിലെ മലയാളി സംരംഭകനായ ഷെഹിൻഷായുടെ ബിസിനസ് കോർപ്പറേറ്റ് നെറ്റ് വർക്കിംഗ് ഇവന്റ് കമ്പനി ആയ GCC Vision ന്റെ ഉദ്ഘാടനം യു എ ഇ രാജകുടുംബാംഗങ്ങളുടെയും നയതന്ത്ര പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ നടന്നു.

യു എ ഇയിൽ ഗ്ലോബൽ ഇൻവെസ്റ്റെർസ് ഗ്രോത്ത് സമ്മിറ്റ് എന്ന ചടങ്ങിൽ BMS ഓഡിറ്റിങ് & കോർപ്പറേറ്റ് സൊല്യൂഷന്റെ സാരഥിയും, യു എ ഇയിലെ പ്രശസ്ത ചാർട്ടേർഡ് അക്കൗണ്ടന്റും മലയാളി സംരംഭകനും കൂടിയായ ഷെഹിൻഷായും യു എ ഇ രാജകുടുംബാംഗവും ചേർന്ന് ലോഗോ പ്രകാശനം നടത്തിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്‌.

മലയാളി സംരംഭകനായ ഷെഹിൻഷായുടെ GCC Vision ന്റെ ഉദ്ഘാടന കർമ്മം ഹിസ് ഹൈനസ് ഷെയ്ഖ് റാഷിദ് ബിൻ മാജിദ് അൽ മുഅല്ല ഷാർജ, അജ്‌മാൻ രാജകുടുംബാംഗങ്ങളുടെയും, യു എ ഇയുടെ അകത്തും പുറത്തുമുള്ള അനവധി പ്രമുഖരുടെയും, ഹരിയാന ആഭ്യന്തര വകുപ്പ് മന്ത്രി അനിൽ വിജ്, ഇന്ത്യൻ സർക്കാർ ഉപദേഷ്ടാവ് ഡോ.വേദ് പ്രതാപ്, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ആഫ്രിക്കയിൽ നിന്നുമുള്ള നയതന്ത്ര പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിലാണ് നടന്നത്.

ബിസിനസ്സ് കൂട്ടായ്മകൾക്ക് അവർക്ക് അനുയോജ്യമായ ഉപഭോക്താക്കളെയും, വിതരണക്കാർ, പ്രൊഡക്ട് എന്നിവ കണ്ടെത്താനും മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് വികസിപ്പിക്കാനുള്ള പുതു ആശയമായ GCC vision, ഈ വരുന്ന ഏപ്രിൽ 22 വെള്ളിയാഴ്ച്ച ഗവൺമെന്റ് ഔദ്യോഗിക തലത്തിലെ ഉന്നതരും, ബിസിനസ്സ് മേഖലയിലെ പ്രമുഖരേയും പങ്കെടുപ്പിച്ചുകൊണ്ട് ഇഫ്‌താർ വിരുന്ന് സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!