പുണ്യമാസം മുതലെടുത്ത് ഭിക്ഷാടനം : ഷാർജയിൽ 65,000 ദിർഹവുമായി 3 യാചകർ അറസ്റ്റിലായി

Sharjah police have arrested three beggars with a fine of 65,000 dirhams.

ഷാർജയിൽ 65,000 ദിർഹവുമായി 3 യാചകർ അറസ്റ്റിലായതായി ഷാർജ പോലീസ് അറിയിച്ചു.

ഷാർജയിൽ യാചകനായ ഒരാളുടെ കയ്യിൽ 44,000 ദിർഹവും മാറ്റൊരാളുടെ കയ്യിൽ 9,000 ദിർഹവും, മൂന്നാമന്റെ കയ്യിൽ 12,000 ദിർഹവും പോലീസ് കണ്ടെത്തി. വിശുദ്ധ റമദാൻ മാസത്തിന്റെ തുടക്കം മുതൽ 94 യാചകരെയാണ് ഷാർജ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഷാർജ എമിറേറ്റിലെ സുരക്ഷാ സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി ഈ മാസം ആദ്യം ആരംഭിച്ച കാമ്പയിന്റെ ഭാഗമാണ് ഈ അറസ്റ്റുകൾ.

അറസ്റ്റിലായ മിക്ക കുറ്റവാളികളായ യാചകരും വിസിറ്റ് വിസയിലാണ് രാജ്യത്തേക്ക് കടന്നതെന്ന് ഷാർജയിലെ ഭിക്ഷാടനം നിയന്ത്രിക്കുന്നതിനുള്ള സംഘത്തലവൻ ലഫ്റ്റനന്റ് കേണൽ ജാസിം മുഹമ്മദ് ബിൻ താലിയ പറഞ്ഞു. ചിലർ ഈ പുണ്യമാസം മുതലെടുത്ത് പെട്ടെന്ന് ലാഭമുണ്ടാക്കാനായി താമസക്കാരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.

അറസ്റ്റിലായ 94 പേരിൽ 65 പേർ പുരുഷന്മാരും 29 സ്ത്രീകളുമാണ്, ഇവരെല്ലാവരും ഷാർജ പോലീസ് നൽകിയ 80040, 901 എന്നീ ഡയറക്ട് കമ്മ്യൂണിക്കേഷൻ ചാനലുകൾ വഴിയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എമിറേറ്റിലുടനീളം സംഘങ്ങൾ നടത്തിയ ഫീൽഡ് കാമ്പെയ്‌നിനിടെയും ചിലർ അറസ്റ്റിലായിട്ടുണ്ട്.

2020, 2021 വർഷങ്ങളിൽ ഭിക്ഷാടനം നടത്തിയതിന് അറസ്റ്റിലായവരുടെ എണ്ണം 1409 ആയെന്നും ഇവരിൽ നിന്ന് പിടിച്ചെടുത്ത ആകെ തുക 50 മില്ല്യൺ ദിർഹം കവിയുമെന്നും അദ്ദേഹം പറഞ്ഞു. ഭിക്ഷാടനത്തെ ചെറുക്കാനുള്ള ശ്രമങ്ങൾ സുരക്ഷാ സംഘങ്ങൾ തുടരുമെന്നും പൊതുജനങ്ങൾ പോലീസുമായി സഹകരിക്കണമെന്നും ഈ കുറ്റവാളികളെ കണ്ടാൽ അറിയിക്കണമെന്നും ഷാർജ പോലീസ് അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!