യു.എ.ഇ : 10,000 ദിർഹം വിലയുള്ള ഫ്ലൈറ്റ് ടിക്കറ്റുകൾ നേടാൻ അവസരം

അബുദാബിയിലെ ബിഗ് ടിക്കറ്റ്, യു.എ.ഇ നിവാസികൾക്ക് ഇഷ്ടമുള്ള ഏത് സ്ഥലത്തേക്കും യാത്ര ചെയ്യാനും സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം അവധിക്കാലം ആഘോഷിക്കാനുമുള്ള അവസരം ഒരുക്കുകയാണ്. ബിഗ് ടിക്കറ്റിന്റെ ആദ്യത്തെ ‘അവധിക്കാല സമ്മാനം ’( holiday giveaway ) പ്രമോഷൻ പ്രഖ്യാപിച്ചു.

ഏപ്രിൽ 30 വരെ, ‘രണ്ട് വാങ്ങിയാൽ ഒന്ന് സൗജന്യം’ ( buy two get one free ) എന്ന ഓഫറിൽ 1,000 ദിർഹം ചെലവഴിക്കുന്ന ഉപഭോക്താക്കൾ ഇലക്ട്രോണിക് നറുക്കെടുപ്പിൽ ഉൾപ്പെടും. 10 വിജയികൾക്ക് 10,000 ദിർഹം വിലയുള്ള ഫ്ലൈറ്റ് ടിക്കറ്റുകൾ നേടാം. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ഭാഗ്യശാലികളുടെ പേരുകൾ മെയ് 1 ന് പ്രഖ്യാപിക്കും.

“വിജയികളെ അവർ നൽകുന്ന ഫോൺ നമ്പർ അല്ലെങ്കിൽ ഇമെയിൽ ഐഡി വഴി ബന്ധപ്പെടും. തുടർന്ന് വിജയികളെ ബിഗ് ടിക്കറ്റ് ഓഫീസിലേക്ക് ക്ഷണിച്ച് സമ്മാനങ്ങൾ നൽകും. ബിഗ് ടിക്കറ്റുമായി ലോകം ചുറ്റാനുള്ള സമയമാണിത്” സംഘാടകർ പറഞ്ഞു.

കൂടാതെ, മെയ് 3-ന് നടക്കുന്ന തത്സമയ നറുക്കെടുപ്പിൽ 12 ദശലക്ഷം ദിർഹം ഗ്രാൻഡ് പ്രൈസും മറ്റ് മൂന്ന് ക്യാഷ് പ്രൈസുകളും നേടാനുള്ള അവസരം ഇതേ ടിക്കറ്റുകൾ ഓരോ ഉപഭോക്താവിനും നൽകും. ഒപ്പം പ്രതിവാര സമ്മാനമായ 300,000 ദിർഹവും നേടാം. .

“ഈ ഏപ്രിലിൽ ബിഗ് ടിക്കറ്റിലൂടെ വലിയ വിജയം നേടാനുള്ള കൂടുതൽ അവസരങ്ങൾ ഞങ്ങൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു” – സംഘാടകർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!