യു എ ഇയിൽ ഇന്ന് 2022 മെയ് 4 ന് പുതിയ 199 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 280 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. 2022 മാർച്ച് 7 ന് ശേഷം ഇന്നുവരെ യു എ ഇയിൽ കോവിഡ് മരണങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല.
199 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 899,441 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,302 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 280 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ മുക്തി നേടിയവരുടെ എണ്ണം 883,160 ആയി. നിലവിൽ യുഎഇയിൽ 13,979 സജീവ കോവിഡ് കേസുകളാണുള്ളത്.
88,359 പുതിയ പിസിആർ ടെസ്റ്റുകൾ നടത്തിയതിലൂടെയാണ് ഇന്നത്തെ 199 കോവിഡ് കേസുകൾ കണ്ടെത്തിയത്.