പെരിന്തല്‍മണ്ണയില്‍ ഗുഡ്സ് ഓട്ടോറിക്ഷയില്‍ സ്ഫോടനം : മൂന്നുപേര്‍ മരിച്ചു.

Three killed in Goods autorickshaw blast in Malappuram

പെരിന്തല്‍മണ്ണയില്‍ ഗുഡ്‌സ് ഓട്ടോയിലുണ്ടായ സ്‌ഫോടനത്തില്‍ യുവതിയും കുട്ടിയും മരിച്ചു.

മുഹമ്മദ് എന്നയാള്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഓട്ടോയുമായെത്തി ഭാര്യയെയും കുട്ടികളെയും അടുത്തേക്ക് വിളിച്ച് സ്‌ഫോടനം നടത്തുകയായിരുന്നുവെന്നാണ് വിലയിരുത്തുന്നത്. ഗുഡ്സ് ഓട്ടോറിക്ഷയില്‍ പടക്കം ഉള്‍പ്പടെ സ്‌ഫോടക വസ്തുക്കള്‍ മുഹമ്മദ് സൂക്ഷിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല..

മുഹമ്മദിന്റെ ഭാര്യ ജാസ്മിനും കുഞ്ഞുമാണ് സ്‌ഫോടനത്തില്‍ മരിച്ചത്. സ്‌ഫോടനം നടത്തിയതിനു പിന്നാലെ മുഹമ്മദ് അടുത്തുള്ള കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ച് വയസ്സുകാരി പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പാണ്ടിക്കാട്‌ പെരിന്തല്‍മണ്ണ റോഡിലേക്കുള്ള കൊണ്ടിപ്പറമ്പിലെ പഞ്ചായത്ത് റോഡിലാണ് സംഭവം. ഇന്ന് വ്യാഴാഴ്ച ച്ചയ്ക്ക് 12 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!