ലോകാരോഗ്യ സംഘടന പുറത്തുവിട്ട കോവിഡ് മരണങ്ങളുടെ കണക്കുകളെ വിമര്‍ശിച്ച് ഇന്ത്യ. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ ശരിയല്ലെന്നും ലോകാരോഗ്യ സംഘടന കോവിഡ് മരണം കണക്കാക്കിയ രീതി ശാസ്ത്രീയമല്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
കോവിഡ് മരണങ്ങള്‍ കണക്കാക്കിയ രീതിയെക്കുറിച്ച് സര്‍ക്കാര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രതിഷേധം കണക്കിലെടുക്കാതെയാണ് കണക്കുകള്‍ പുറത്തുവിട്ടതെന്നും കോവിഡ് മരണങ്ങള്‍ കണ്ടെത്താന്‍ ലോകാരോഗ്യ സംഘടന അവലംബിച്ച രീതി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ കോവിഡ് മരണങ്ങൾ കണക്കിൽ ഉൾപ്പെടുത്തപ്പെട്ടില്ലെന്ന ലോകാരോഗ്യ സംഘടനയുടെ വാദം കേന്ദ്ര സർക്കാർ നേരത്തേ തള്ളിയിരുന്നു. ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകൾ പ്രകാരം ലോകത്ത് 14.9 ദശലക്ഷം ആളുകൾ കോവിഡ്19 മൂലം മരണപ്പെട്ടുവെന്നും ഇന്ത്യയിൽ 4.7 ലക്ഷം ആളുകൾ കോവിഡ് കാരണം മരണപ്പെട്ടുവെന്നാണ്. ഇത്
ഔദ്യോഗിക കണക്കിൽ ഉള്ളതിന്റെ ഒൻപത് ഇരട്ടിയിൽ കൂടുതലാണ്. മാത്രമല്ല ലോകത്തെ കോവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് ഭാഗത്തോളം ഇന്ത്യയിലാണെന്നും ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിൽ വ്യക്തമാക്കുന്നുണ്ട്.