Search
Close this search box.

ഇന്ത്യ-യുഎഇ സാമ്പത്തിക സഹകരണ കരാ‍ർ : ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് കസ്റ്റംസ് ചിലവ് 90 % കുറക്കും : യുഎഇ സംഘത്തിന്‍റെ ഇന്ത്യാ സന്ദർശനം തുടരുന്നു.

UAE delegation familiarises Indian business community with UAE-India CEPA facets

ഇന്ത്യ-യുഎഇ സാമ്പത്തിക സഹകരണ കരാ‍റിന്റെ ഭാഗമായി സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരിയുടെ നേതൃത്വത്തിലുള്ള എമിറാത്തി പ്രതിനിധി സംഘവും ഇന്ത്യൻ വ്യവസായ സമൂഹവും തമ്മിലുള്ള കൂടിക്കാഴ്ച്ചകൾ ഇന്നലെ ഇന്ത്യയിൽ ആരംഭിച്ചു

ഇന്ത്യ സന്ദർശിക്കുന്ന യുഎഇ ഉന്നത തല സംഘം കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലുമായി കൂടികാഴ്ച നടത്തി. യു.എ.ഇ. സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മറി, സഹമന്ത്രി അഹമ്മദ് അൽ ഫലാസി, സ്ഥാനപതിമാരായ സജഞയ് സുധീർ, അഹമ്മദ് അൽ ബന്ന, അബുദാബി ചേംബർ ചെയർമാൻ അബ്ദുള്ള അൽ മസ്രോയി, വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

2021 അവസാനത്തോടെ എണ്ണ ഇതര വ്യാപാരം 45 ബില്ല്യണ്‍ ഡോളറില്‍ നിന്ന് അടുത്ത അഞ്ച് വർഷത്തിനുളളില്‍ 100 ബില്ല്യണ്‍ ഡോളറായി ഉയർത്താനാണ് പുതിയ കരാർ ലക്ഷ്യമിടുന്നത്.ഇതിനായി കസ്റ്റംസ് നിരക്കുകള്‍ 90 ശതമാനം കുറയ്ക്കുകയാണ് സാമ്പത്തിക സഹകരണ കരാ‍ർ (CEPA )ഫെബ്രുവരി 18 നാണ് ഇരുരാജ്യങ്ങളും തമ്മില്‍ കരാർ ഒപ്പുവച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts