1,000 ഡോളറിന് വേണ്ടി മയക്കുമരുന്ന് ഗുളികൾ വയറ്റിലാക്കി കടത്താൻ ശ്രമിച്ചയാളെ ദുബായ് എയർപോർട്ടിൽ പിടികൂടി

A man has been arrested at the Dubai airport for trying to smuggle drugs into the country

1,000 ഡോളറിന് വേണ്ടി മയക്കുമരുന്ന് ഗുളികൾ വയറ്റിലാക്കി കടത്താൻ ശ്രമിച്ച 43-കാരനെ ദുബായ് എയർപോർട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ദുബായ് എയർപോർട്ടിലെ ചെക്ക് പോയിന്റിൽ ഇയാളെ സംശയാസ്പദമായി കാണപ്പെട്ടതിനെത്തുടർന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥൻ പിടികൂടിയത്.

ഇയാളെ വിളിച്ച് നിരോധിത വസ്തുക്കൾ കൈവശം വച്ചിട്ടുണ്ടോ എന്ന് ചോദിച്ചു, എന്നാൽ അയാൾ അത് നിഷേധിച്ചതിനെത്തുടർന്ന് പിന്നീട് ഒരു ഡിറ്റക്ടറിലേക്ക് കൊണ്ടുപോയി, അവിടെ നടത്തിയ സ്കാനിങ്ങിൽ അയാളുടെ കുടലിൽ കാപ്സ്യൂളുകൾ കണ്ടെത്തുകയായിരുന്നു.

1,000 ഡോളറിനായി കൊക്കെയ്ൻ ക്യാപ്‌സ്യൂളുകൾ വയറിനുള്ളിൽ കടത്താനായിരുന്നു ശ്രമമെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

ഉടൻ കസ്റ്റംസ് ഓഫീസർ ഇയാളെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റിന് കൈമാറി. ക്യാപ്‌സ്യൂളുകൾ ആശുപത്രിയിൽ വെച്ച് വേർതിരിച്ചെടുക്കുകയും ചെയ്തു, പ്രതിയെ കോടതിയിൽ ഹാജരാക്കി. 10 വർഷം തടവിന് ശിക്ഷ വിധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!