ടെക്സാസിലെ സ്കൂളില്‍ കൗമാരക്കാരന് നടത്തിയ വെടിവെപ്പില്‍ 18 കുട്ടികള്‍ ഉള്‍പ്പെടെ 21 പേര് കൊല്ലപ്പെട്ടു. ടെക്സാസിലെ ഉവാല്‍ഡെയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. യു.എസ് പൗരനായ 18 കാരന് സാല്‍വദോര്‍ റമോസാണ് വെടിയുതിര്‍ത്തത്. ഇയാള്‍ ആദ്യം മുത്തശ്ശിയെ വെടിവെച്ചശേഷമാണ് ടെക്സാസിലെ റോബ് എലമെന്ററി സ്കൂളിലെത്തിയതെന്ന് ടെക്സാസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
പൊലിസ് തിരിച്ചു നടത്തിയ വെടിവെപ്പില്‍ തോക്കുധാരിയും കൊല്ലപ്പെട്ടു. മൂന്ന് മുതിര്‍ന്നവര്‍ വെടിവെപ്പില്‍ മരിച്ചിട്ടുണ്ട്. അക്രമി ഉള്‍പ്പെടെയാണോ ഇതെന്ന കാര്യം വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരിച്ച കുട്ടികള്‍ ഏഴിനും 10നും ഇടക്ക് പായമുള്ളവരാണ്. 2012ല്‍ സാന്‍ഡി ഹുക്ക് വെടിവെപ്പില്‍ 20 കുട്ടികളും ആറ് ജീവനക്കാരും മരിച്ച ശേഷം സ്കൂളില്‍ നടന്ന ഏറ്റവും ഭീകരമായ വെടിവെപ്പാണിത്.
വൈറ്റ് ഹൗസ് ദേശീയ പതാക താഴ്ത്തിക്കെട്ടി. ദിവസങ്ങള്‍ക്ക് മുമ്പ് ന്യൂയോര്‍ക്കിലെ ബഫലോയില്‍ 18 കാരന് നടത്തിയ വെടിവെപ്പില്‍ 10 പേര് മരിച്ചിരുന്നു.