യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ബ്രീഫിംഗ് നിർത്തുന്നതായി NCEMA

NCEMA suspends briefing on Kovid in UAE

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ടുള്ള യുഎഇ ഗവൺമെന്റ് മീഡിയ ബ്രീഫിംഗ് നിർത്തിവയ്ക്കുമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റി (NCEMA) യുടെ ഔദ്യോഗിക വക്താവ് ഡോ തഹെർ അൽ അമേരി അറിയിച്ചു.
യുഎഇയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഇപ്പോൾ വളരെ കുറവാണ്, അതിനാൽ കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് അസാധാരണമായ സംഭവവികാസങ്ങൾ ഉണ്ടായാൽ മാത്രമായിരിക്കും ബ്രീഫിംഗ് പുനരാരംഭിക്കുന്ന കാര്യം തീരുമാനിക്കുക. ഇതോടെ യുഎഇയിലെ കോവിഡ് കണക്കുകളും ഇനി പ്രസിദ്ധീകരിച്ചേക്കില്ല എന്ന സൂചനയാണ് ഇതിലൂടെ വ്യക്‌തമാകുന്നത്.

കൂടാതെ മനുഷ്യരിൽ കുരങ്ങുപനി പകരുന്നത് താരതമ്യേന കുറവാണെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ (MoHAP) ഔദ്യോഗിക വക്താവ് ഡോ. ഫാത്മ അൽ അത്തർ പറഞ്ഞു. രാജ്യത്തെ ആദ്യത്തെ കുരങ്ങുപനി കേസ് കണ്ടെത്തിയ രോഗിക്ക് ആവശ്യമായ വൈദ്യചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ഡോ. ഫാത്മ അൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!