fbpx
Info UAE News അബൂദാബി ആരോഗ്യം

രോഗബാധ വീണ്ടും കൂടുന്നു : യു എ ഇയിൽ 430 പുതിയ കോവിഡ് കേസുകൾ #MAY28

Infection on the rise again: 430 new Covid cases in the UAE # MAY28

യു എ ഇയിൽ പ്രതിദിന കോവിഡ് രോഗബാധ വീണ്ടും കൂടുന്നു.  ഇന്ന് 2022 മെയ് 28 ന് പുതിയ 430 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 385 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി. 2022 മാർച്ച് 7 ന് ശേഷം ഇന്നുവരെ യു എ ഇയിൽ കോവിഡ് മരണങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല.

430  പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 907,069 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,302 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 385 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം  890,696 ആയി. നിലവിൽ യുഎഇയിൽ 14,071 സജീവ കോവിഡ് കേസുകളാണുള്ളത്.

232,901 പുതിയ പിസിആർ ടെസ്റ്റുകൾ നടത്തിയതിലൂടെയാണ് ഇന്നത്തെ 430 കോവിഡ് കേസുകൾ കണ്ടെത്തിയത്.

error: Content is protected !!