ചലച്ചിത്ര താരം ജയസൂര്യ യുഎഇയുടെ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. ഭാര്യ സരിതയ്ക്കൊപ്പം ദുബായിലെത്തിയാണ് ജയസൂര്യ ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്. അബുദാബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയിൽ നിന്നാണ് ജയസൂര്യ യുഎഇയുടെ 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്.
എംഎ യൂസഫലിയ്ക്കൊപ്പമുള്ള ചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
10 വര്‍ഷത്തേക്ക് അനുവദിക്കുന്ന ഗോള്‍ഡന്‍ വിസകള്‍ 2019 മുതലാണ് യുഎഇ അനുവദിച്ചു തുടങ്ങിയത്. ദീര്‍ഘകാല താമസാനുമതിയാണ് ഗോള്‍ഡന്‍ വിസയിലൂടെ ഒരാള്‍ക്ക് ലഭിക്കുന്നത്. ഇതിന്റെ കാലാവധി അവസാനിച്ചാലും സ്വമേധയാ പുതുക്കി നല്‍കും. ബിസിനസ്-ചലച്ചിത്ര-കായിക രംഗത്തുനിന്ന് ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. ഹോളിവുഡ് മുതല്‍ മോളിവുഡ് വരെ ഒട്ടേറെ പ്രമുഖര്‍ ഇതുവരെ ചലച്ചിത്ര മേഖലയില്‍ നിന്ന് ഈ അംഗീകാരം ഏറ്റുവാങ്ങിയിട്ടുണ്ട് .