Search
Close this search box.

ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു : എയർഇന്ത്യയിൽ സ്വയംവിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചു.

Reducing the number of employees: Air India announces retirement.

ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത എയർഇന്ത്യയിൽ സ്വയംവിരമിക്കൽ പ്രഖ്യാപിച്ചു. 55 വയസ് കഴിഞ്ഞവർക്കോ 20 വർഷം സർവീസുള്ളവർക്കോ അപേക്ഷിക്കാം. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് എയർഇന്ത്യ വിആർഎസ് ഏർപ്പെടുത്തിയത്.

വിആർഎസ് തെരഞ്ഞെടുക്കുന്നവർക്ക് ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. വിആർഎസിന് അപേക്ഷിക്കുന്നതിന് ചില വിഭാഗം ജീവനക്കാരുടെ പ്രായപരിധിയിലും ഇളവ് വരുത്തിയിട്ടുണ്ട്. ചില ക്യാബിൻ ക്രൂ അംഗങ്ങൾക്കും മറ്റു വിഭാഗങ്ങളിലെ ജീവനക്കാർക്കും 40 കഴിഞ്ഞാൽ വിആർഎസിന് അപേക്ഷിക്കാവുന്നതാണെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കുന്നു. കരാർ ജീവനക്കാർക്ക് വിആർഎസ് ബാധകമല്ല.

ജൂൺ ഒന്നുമുതൽ ജൂലൈ 31 വരെ വിആർഎസിന് അപേക്ഷിക്കുന്നവർക്കാണ് പ്രത്യേക ധനസഹായം നൽകുന്നത്. ഒറ്റ തവണ ആനുകൂല്യത്തിന് പുറമേ മറ്റു ബെനഫിറ്റുകൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts