ദുബായ് ഭരണാധികാരിയുടെ ഓഫീസ് ജീവനക്കാരനും മലപ്പുറം സ്വദേശിയുമായ യുഎ ഇ പൗരൻ ശംസുദ്ധീൻ ബിൻ മുഹിയുദ്ദീന്റെ മകൾ ലത്തീഫയും യുഎ ഇ യിലെ വ്യവസായ പ്രമുഖൻ വി കെ അഷ്‌റഫിന്റെ മകൻ ആമിറും തമ്മിലുള്ള നിക്കാഹിന് സാക്ഷിയാവാൻ ജീവിതത്തിന്റെ നാനാതുറകളിലുള്ള ആയിരക്കണക്കിന് അതിഥികൾ പങ്കെടുത്തു.
നിരവധി യുഎ ഇ സ്വദേശികൾ, എം എ യൂസഫലി, ഡോ. ആസാദ് മൂപ്പൻ, രവിപിള്ള,ജോയ് ആലുക്കാസ്,ഗൾഫാർ മുഹമ്മദ് അലി, മന്ത്രി കെ ടി ജലീൽ,സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, എം പി, പികെ കുഞ്ഞാലിക്കുട്ടി , അബ്ദുൽ സമദ് സമദാനി ,സി കെ പദ്മനാഭൻ, എം എ അഷ്‌റഫ് അലി, നടൻ നാദിർഷ, ജോൺ ബ്രിട്ടാസ്, പി എ ഇബ്രാഹിം ഹാജി,ലത്തീഫ് ഉപ്പള, എം പി അഹ്‌മദ്, ശംസുദ്ധീൻ നെല്ലറ, സലിം വി.ടി, ശാംലാൽ, അൻവർ അമീൻ, ഇ പി മൂസാ ഹാജി തുടങ്ങിയപ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.
പുത്തനത്താണി എ പി വെഡിങ് സെന്ററിലാണ് ചടങ്ങ് നടന്നത്. കാൽ ലക്ഷത്തിലധികം പേർ വിവാഹ സൽക്കാരത്തിൽ പങ്കു ചേർന്നു.