ഷാർജയിൽ ഇന്നലെ വാഹനാപകടത്തിൽ മരിച്ച കോട്ടയം സ്വദേശിനിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

The body of a Kottayam resident who died in a car accident in Sharjah yesterday will be taken home today

ഷാർജ : ഇന്നലെ വാഹനാപകടത്തിൽ മരിച്ച കോട്ടയം നെടുംകുന്നം സ്വദേശിനി ചിഞ്ചു ജോസഫിന്റെ മൃതദേഹം ഇന്ന് സ്വദേശത്തേക്ക് കൊണ്ടുപോകും. ഇന്ന് വൈകീട്ട് 6.35 ന് ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ചിഞ്ചുവിന്റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നത്. സഹോദരി അഞ്ചു ജോസഫ് മൃതദേഹത്തെ അനുഗമിക്കും.

ഇന്നലെ വൈകീട്ട് അൽ നഹ്ദയിൽ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ പിന്നിൽ നിന്ന് വാഹനം വന്നിടി ക്കുകയായിരുന്നു. ഉടൻ തന്നെ അൽ ഖാസിമിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബർദുബായ് ആസ്റ്റർ ഹോസ്പിറ്റലിലെ ജീവനക്കാരിയാണ് ചിഞ്ചു.

യുഎഇയിലെ യാബ് ലീഗൽ സർവീസിന്റെ സിഇഒയും സാമൂഹ്യ പ്രവർത്തകനുമായ സലാംപാപ്പിനിശ്ശേരി,ആസ്റ്റർ ഗ്രൂപ്പ് മാർക്കറ്റിംഗ് ഹെഡ് സിറാജ്ജുദ്ധീൻ, ആസ്റ്റർ മെഡിസിറ്റിയുടെ ടീം അംഗങ്ങൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് വളരെ വേഗത്തിൽ നിയമ നടപടികൾ പൂർത്തീകരിച്ചുകൊണ്ട് ഇന്ന് തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ സാധിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!