ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ഇന്ന് ജൂൺ 8 ബുധനാഴ്ച മുതൽ അബുദാബി അതിർത്തിക്കടുത്തുള്ള എമിറേറ്റ്സ് റോഡിൽ ഗതാഗതം വഴിതിരിച്ചുവിടുമെന്ന് അറിയിച്ചു.
എത്തിഹാദ് റെയിൽ പദ്ധതി നടപ്പിലാക്കുന്നതിനായാണ് റോഡ് സമാന്തര രണ്ട് വരി പാതയായി മാറ്റുമെന്ന് ആർടിഎ ട്വീറ്റിൽ അറിയിച്ചിട്ടുള്ളത്. ഡൈവേർഷൻ ഏരിയയിൽ ദിശാസൂചനകളും നിയന്ത്രണ ബോർഡുകളും പാലിക്കാൻ RTA വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചിട്ടുണ്ട്
“2022 ജൂൺ 8 ബുധനാഴ്ച മുതൽ ഇത്തിഹാദ് റെയിൽ പദ്ധതി നടപ്പിലാക്കുന്നതിനായി അബുദാബി എമിറേറ്റിന്റെ പ്രവേശന കവാടത്തിൽ എമിറേറ്റ്സ് റോഡിൽ ഒരു സമാന്തര രണ്ട്-വരി പാതയിലേക്ക് ഗതാഗതം വഴിതിരിച്ചുവിടുന്നതായി #RTA പ്രഖ്യാപിച്ചു,” RTA ട്വീറ്റ് ചെയ്തു.
#RTA announces a traffic diversion on Emirates Road at the entrance of Abu Dhabi Emirate into a parallel road to implement the Etihad Rail Project starting Wednesday, 8 June 2022.
Drivers are requested to adhere to the directional and regulatory signs along the diversion area.— RTA (@rta_dubai) June 7, 2022