Search
Close this search box.

യുഎഇയിൽ ഔട്ട് ഡോർ തൊഴിലാളികൾക്ക് ജൂൺ 15 മുതൽ നിര്‍ബന്ധിത ഉച്ചവിശ്രമം : നിയമം ലംഘിച്ചാൽ കമ്പനികൾക്ക് കനത്ത പിഴ

Compulsory lunch break for outdoor workers in the UAE from June 15: Companies fined for violating the law

യുഎഇയിൽ കഠിനമായ ചൂടിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് 2022 ജൂൺ 15 മുതൽ ഉച്ചക്ക് 12:30 മുതൽ 3:00 മണി വരെ നിര്‍ബന്ധിത ഉച്ചവിശ്രമം അനുവദിക്കുമെന്ന് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു. ഉച്ചവിശ്രമനിയമം സെപ്റ്റംബർ 15 വരെ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

ചട്ടം അനുസരിച്ച്, നേരിട്ട് സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്നത് 12:30-3pm വരെ അനുവദിക്കില്ല. തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനും വേനൽക്കാലത്ത് ഉയർന്ന താപനിലയിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനുമാണ് ഇത്.

തുടർച്ചയായ 18-ാം വർഷവും നടപ്പിലാക്കിയ ഈ നിയമം തൊഴിലാളികളുടെ ചൂട് ക്ഷീണവും ഹീറ്റ് സ്ട്രോക്കും നേരിടുന്ന കേസുകളിൽ ഗണ്യമായ കുറവുണ്ടാക്കാൻ കാരണമായിട്ടുണ്ട്.

നിയമം ലംഘിച്ച് ഈ സമയങ്ങളിൽ തൊഴിലാളികളെ ജോലി ചെയ്യിച്ചാല്‍ ഏതൊരു സ്ഥാപനത്തിനും ഒരു തൊഴിലാളിക്ക് 5000 ദിര്‍ഹം എന്ന തോതിലാണ് പിഴ നൽകേണ്ടി വരിക. കൂടുതൽ പേരുണ്ടെങ്കിൽ പരമാവധി 50,000 ദിർഹമായിരിക്കും പിഴ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts