അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ഗൊ എയർ സർവീസ് ആരംഭിക്കുന്നു. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ഗോ ഫസ്റ്റ് (ഗോ എയർ) വിമാന സർവീസ് ആരംഭിക്കുന്നത് ഈ മാസം 28നാണ് തുടങ്ങുക. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിരക്കിൽ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്ന 10 ശതമാനം പേർക്ക് വൺവേയ്ക്ക് 577 ദിർഹവും മടക്കയാത്രയ്ക്ക് 1250 ദിർഹവും മാത്രമാണ് നിരക്ക് നൽകേണ്ടത്.
ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ ആഴ്ചയിൽ 3 വിമാനങ്ങൾ സർവീസ് നടത്തും.