തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യുഎഇയിലെ അബുദാബിയിലേക്ക് ഇൻഡിഗോ എയർ ലൈൻസ് കൂടുതല്‍ സര്‍വീസുകള്‍ ഇന്ന് മുതൽ തുടങ്ങുന്നു.
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും പുതിയ സര്‍വീസ്. തിരുവനന്തപുരം-അബുദാബി സര്‍വീസ് ഇന്ന് ജൂണ്‍ 15 മുതല്‍ തുടങ്ങും. രാത്രി 9.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം 12.10ന് അബുദാബിയില്‍ എത്തും. തിരികെ പുലര്‍ച്ചെ 1.30ന് അബുദാബിയില്‍ നിന്ന് യാത്ര തിരിക്കുന്ന വിമാനം രാവിലെ 7.15ന് തിരുവനന്തപുരത്ത് എത്തും.