അബുദാബിയിൽ നിന്നും തിരിച്ചുമായി ഏഥൻസ് (Greece), ബാക്കു (Azerbaijan), കുട്ടൈസി (Georgia), സാന്റോറിനി (Greece), യെരേവാൻ (Armenia) എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റിന് യുഎഇയുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ദേശീയ എയർലൈനായ വിസ് എയർ അബുദാബി, 120 ദിർഹം നിരക്കിൽ 5,000 സീറ്റുകളുടെ ഒരു ദിവസത്തെ ഫ്ലാഷ് സെയിൽ യാത്രക്കാർക്ക് വാഗ്ദാനം ചെയ്യുന്നു.
പരിമിതമായ ലഭ്യതയോടെ ഇന്ന് ജൂൺ 15 ന് അർദ്ധരാത്രി മുതൽ 11:59pm GST വരെ തിരഞ്ഞെടുത്ത ഫ്ലൈറ്റുകളുടെ ഓഫർ യാത്രക്കാർക്ക് പ്രയോജനപ്പെടുത്താം.
ടിക്കറ്റുകൾ wizzair.com-ലും എയർലൈനിന്റെ മൊബൈൽ ആപ്പിലും ഇതിനകം വിൽപ്പനയ്ക്കുണ്ട്, നിരക്കുകൾ 120 ദിർഹം മുതൽ ആരംഭിക്കുന്നു.