fbpx
Info UAE News അബൂദാബി ദുബായ്

യു എ ഇയിൽ 1400 കടന്ന് പ്രതിദിന കോവിഡ് കേസുകൾ / ഒരു കോവിഡ് മരണവും

uae covid 19 updates_june 16

യു എ ഇയിൽ വീണ്ടും 1,400 കടന്ന് പ്രതിദിന കോവിഡ് കേസുകൾ. യു എ ഇയിൽ ഇന്ന് 2022 ജൂൺ 16 ന് പുതിയ 1,435 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,243 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി.  കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും രേഖപ്പെടുത്തി.

1,435 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 923,001 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,306 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,243 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം  903,690 ആയി. 311,742 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 1,435 കോവിഡ് കേസുകൾ കണ്ടെത്തിയത്. നിലവിൽ യുഎഇയിൽ 17,005 സജീവ കോവിഡ് കേസുകളാണുള്ളത്.

error: Content is protected !!