Search
Close this search box.

യു എ ഇയിൽ 1,500 കടന്ന് പ്രതിദിന കോവിഡ് കേസുകൾ #June20

UAE COVID 19 UPDATES_20

യു എ ഇയിൽ പ്രതിദിന കോവിഡ് കേസുകൾ കൂടുന്നു. യു എ ഇയിൽ ഇന്ന് 2022 ജൂൺ 20 ന് പുതിയ 1,532 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,591 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി.  കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

1,532 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 928,919 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,309 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,591 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം  909,736 ആയി. 247,059 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 1,532 കോവിഡ് കേസുകൾ കണ്ടെത്തിയത്. നിലവിൽ യുഎഇയിൽ 16,874 സജീവ കോവിഡ് കേസുകളാണുള്ളത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts