യു എ ഇയിൽ ഇന്ന് ജൂൺ 23 വ്യാഴാഴ്ച താപനില 50°C കടന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. അൽ ദഫ്ര മേഖലയിലെ ഔതൈദിലാണ് 50.5 ഡിഗ്രി സെൽഷ്യസ് എന്ന ഈ വർഷത്തെ
ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 2.45നാണ് ഈ താപനില രേഖപ്പെടുത്തിയത്.
എന്നാൽ റാസൽഖൈമയിലെ ജബൽ മെബ്രെയാണ് ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് പുലർച്ചെ 5.15ന് 21.3 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ ഷാർജയിലെ ദിബ്ബ അൽ ഹിസ്‌നിലും ചെറിയ മഴ പെയ്തതായി എൻസിഎം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.