fbpx
ദേശീയം

പുതുവത്സരം: യു എ ഇ പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു

ജനുവരി ഒന്ന് പുതുവർഷ ദിനത്തിൽ യു എ ഇയിലെ പൊതുമേഖലാ ജീവനക്കാർക്ക് അവധി ആയിരിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോർസ് ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു.

മുഴുവൻ മന്ത്രാലയങ്ങളും ഓഫീസുകളും പുതുവർഷദിനത്തിൽ അവധിയായിരിക്കുമെന്നാണ് അതോറിറ്റിയുടെ അറിയിപ്പിൽ പറയുന്നത്. അടുത്ത ദിവസം ജോലികൾ സാധാരണ പോലെ നടക്കുമെന്നു പറയുന്ന അറിയിപ്പ് എല്ലാവർക്കും പുതുവത്സരാശംസകൾ അറിയിച്ചുകൊണ്ടാണ് അവസാനിപ്പിക്കുന്നത്.

error: Content is protected !!