ഇന്നലെ ചൊവ്വാഴ്ച വൈകിട്ട് ദെയ്‌റയിൽ കെട്ടിയിട്ടിരുന്ന ബോട്ടിൽ തീപിടിത്തം ഉണ്ടായതായി അധികൃതർ അറിയിച്ചു. ഉടൻ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതിനാൽ ആളപായമോ മരണമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
രാത്രി ഏഴ് മണിയോടെയാണ് തീപിടുത്തമുണ്ടായതെന്നും മൂന്ന് മിനിറ്റിനുള്ളിൽ ഫയർഫോഴ്‌സ് എത്തിയെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. രാത്രി 7.56ഓടെ തീപിടിച്ച ബോട്ട് അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണ വിധേയമാക്കി തണുപ്പിക്കൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. ബോട്ടിൽ കാറുകളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.