ഹിമാചൽ പ്രദേശിലെ കുളുവിനു സമീപം ബസ് അപകടം : സ്‌കൂൾ കുട്ടികളടക്കം 16 പേർ മരിച്ചു

Bus accident near Kullu in Himachal Pradesh- 16 people including school children died

ഹിമാചലിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കുളുവില്‍ ബസ് മറിഞ്ഞ് അപകടം. 16 പേർ മരിച്ചു. രാവിലെ എട്ടരയ്ക്ക് ആയിരുന്നു അപകടം. ബസ് ഗർത്തത്തിലേക്ക് മറിയുകയായിരുന്നു. മരിച്ചവരിൽ സ്‌കൂൾ കുട്ടികളും ഉണ്ടെന്ന് അധികൃതർ അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ പ്രദേശത്തെത്തിയിട്ടുണ്ട്. പരിക്കേറ്റ ഇരുപതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

അപകടം നടക്കുന്ന സമയത്ത് 40 ഓളം വിദ്യാര്‍ത്ഥികള്‍ ബസിലുണ്ടായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. കുളുവിലെ ബസ് അപകടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സഹായധനം അനുവദിച്ചു. പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും നൽകും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!