യു എ ഇയിൽ ഇന്ന് 2022 ജൂലൈ 4 ന് പുതിയ 1,764 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,811 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
1,764 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 952,960 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,319 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,811 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 933,257 ആയി. 225,157 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 1,764 കോവിഡ് കേസുകൾ കണ്ടെത്തിയത്. നിലവിൽ യുഎഇയിൽ 17,384 സജീവ കോവിഡ് കേസുകളാണുള്ളത്.