യുഎഇയിൽ ഇന്ന് ജൂലൈ 10 ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM ) അറിയിച്ചു.
യുഎഇ നിവാസികൾക്ക് ഇന്നും താപനിലയിൽ കുറവും മഴയും അനുഭവപ്പെട്ടേക്കാമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. ഫുജൈറ, അബുദാബി തുടങ്ങിയ കിഴക്കൻ, തെക്കൻ മേഖലകളിൽ സംവഹന മേഘങ്ങൾ രൂപപ്പെടുകയും കനത്ത മഴയും പ്രതീക്ഷിക്കുന്നുണ്ട്. ദുബായ്, ഷാർജ, അജ്മാൻ തുടങ്ങിയ തീരപ്രദേശങ്ങളിലേക്കും മഴ വ്യാപിച്ചേക്കും.