Search
Close this search box.

കേരളത്തിൽ ഒരാള്‍ക്ക് മങ്കി പോക്‌സ് ബാധിച്ചതായി സംശയമെന്ന് ആരോഗ്യമന്ത്രി : രോഗലക്ഷണം യുഎഇയില്‍ നിന്ന് വന്നയാള്‍ക്ക്.

Health Minister suspects that a person has contracted monkey pox in Kerala

കേരളത്തിൽ ഒരാള്‍ക്ക് മങ്കി പോക്‌സ് ബാധിച്ചതായി സംശയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുഎഇയില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ ആള്‍ക്കാണ് മങ്കി പോക്‌സ് രോഗലക്ഷണമുള്ളത്. യുഎഇയില്‍ ഇയാളുമായി അടുത്ത സമ്പര്‍ക്കമുള്ള ഒരാള്‍ക്ക് മങ്കി പോക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രോഗിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇന്ന് വ്യാഴാഴ്ച വൈകീട്ടോടെ പരിശോധന ഫലം ലഭിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രോഗിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts